Skip to main content

പ്രവാസി ക്ഷേമം: നിയമസഭാ സമിതി 17ന് ജില്ലയില്‍

കേരള നിയമസഭയുടെ പ്രവാസി മലയാളി ക്ഷേമം സംബന്ധിച്ച സമിതി ജൂലൈ 17ന് രാവിലെ 10.30ന് മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് സംഘടനാ പ്രതിനികളുമായും വ്യക്തികളുമായും ചര്‍ച്ച നടത്തി പരാതികള്‍ സ്വീകരിക്കും. പ്രവാസി കാര്യ വകുപ്പ്, പ്രവാസി മലയാളി ക്ഷേമബോര്‍ഡ്, നോര്‍ക്ക റൂട്ട്‌സ് എന്നിവ മുഖേന ജില്ലയില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ അവലോകനം ചെയ്യും.

date