Post Category
മെസഞ്ചർ അഭിമുഖം
കേരള സർക്കാർ, വനിതാ ശിശുവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാരെ സഹായിക്കുന്നതിനായുള്ള മെസഞ്ചർ തസ്തികയിൽ മലപ്പുറം ജില്ലയിലെ താത്കാലിക ഒഴിവിലേക്ക് വനിതാ ഉദ്യോഗാർഥികൾക്കായി ജൂലൈ 18ന് അഭിമുഖം നടക്കും. പത്താംക്ലാസ് വിജയമാണ് യോഗ്യത. താത്പര്യമുള്ളവർ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം രാവിലെ 10.30ന് മലപ്പുറം ജില്ലാ വനിതാ ശിശു വികസന ഓഫീസിൽ ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക് : സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി. ഒ, തിരുവനന്തപുരം. ഫോൺ: 0471– 2348666, ഇ-മെയിൽ : keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org.
പി.എൻ.എക്സ് 3230/2025
date
- Log in to post comments