Skip to main content
..

സമസ്ത മേഖലയിലും വികസനതുടര്‍ച്ച: മന്ത്രി കെ എന്‍ ബാലഗോപാല്‍

സമസ്തമേഖലയിലും വികസനതുടര്‍ച്ച സാധ്യമാക്കുകയാണ് സര്‍ക്കാര്‍ എന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. ക്ലാപ്പന ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് ശിലയിടുകയായിരുന്നു അദ്ദേഹം.
ഏറ്റവും മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങളാണ് ഇഴിടെയുള്ളത്. 42 ലക്ഷം കുടുംബങ്ങള്‍ക്ക് കാരുണ്യ പദ്ധതിപ്രകാരം അഞ്ചു ലക്ഷം രൂപയുടെ ചികിത്സ സൗജന്യമായിലഭ്യമാക്കുന്നു. ഏഴ് ലക്ഷത്തോളം പേര്‍ക്ക് ഹൃദയശസ്ത്രക്രിയ സൗജന്യമായി നടത്തി. കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കി പൊതുജനാരോഗ്യം തുടര്‍ന്നും സംരക്ഷിക്കും. ലൈഫ് മിഷന്‍ മുഖേന സ്വീകരിച്ച അഞ്ചു ലക്ഷം അപേക്ഷകളില്‍ നാല് ലക്ഷത്തിലധികം വീടുകള്‍ പൂര്‍ത്തിയാക്കിയതായും മന്ത്രി വ്യക്തമാക്കി.
സി ആര്‍ മഹേഷ് എംഎല്‍എ അധ്യക്ഷനായി. ക്ലാപ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോള്‍, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അനിരുദ്ധന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വസന്താ രമേശ്, മത്സ്യഫെഡ് ചെയര്‍മാന്‍ ടി മനോഹരന്‍, ഗ്രാമ- ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date