Skip to main content
തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ സംഘടിപ്പിച്ച ദുരന്ത നിവാരണ പരിശീലനം പ്രസിഡന്റ് പി എം ലീന ഉദ്ഘാടനം ചെയ്യുന്നു

ദുരന്ത നിവാരണ പരിശീലനം

തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ദേശീയ ദുരന്തനിവാരണ സേനയുമായി സഹകരിച്ച് ദുരന്ത നിവാരണ അവബോധ ക്ലാസും പരിശീലനവും സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി എം ലീന ഉദ്ഘാടനം നിര്‍വഹിച്ചു. എച്ച് ഹരീഷ് കുമാര്‍ ക്ലാസ് നയിച്ചു. വൈസ് പ്രസിഡന്റ് എം ശ്രീലത, സ്ഥിരം സമിതി അധ്യക്ഷരായ ശ്രീജ പുല്ലാരൂല്‍, വള്ളില്‍ ശാന്ത, ജോയന്റ് ബിഡിഒ എന്‍കെ സായ് പ്രകാശ് എന്നിവര്‍ സംസാരിച്ചു.

date