അറിയിപ്പുകൾ
കൊയിലാണ്ടി, വടകര താലൂക്കുകളിലെ പട്ടയമേള ഇന്ന്
'എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ' കര്‍മപദ്ധതിയുടെ ഭാഗമായ കൊയിലാണ്ടി, വടകര താലൂക്കുകളിലെ പട്ടയ വിതരണം ഇന്ന് (ജൂലൈ 15) രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ ഇരിങ്ങല്‍ സര്‍ഗാലയ കേരള ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജില്‍ നടക്കും. റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിക്കും. കോഴിക്കോട്, താമരശ്ശേരി താലൂക്കുകളിലെ പട്ടയ വിതരണം നാളെ (ജൂലൈ 16) രാവിലെ 10ന് കോവൂര്‍ പി കൃഷ്ണപിള്ള ഓഡിറ്റോറിയത്തില്‍ നടക്കും.
വെറ്ററിനറി സര്‍ജന്‍ നിയമനം
ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജന്മാരെ നിയമിക്കും. പരമാവധി 90 ദിവസത്തേക്കാകും നിയമനം. അപേക്ഷകര്‍ വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനും ഉള്ളവരാകണം. വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡാറ്റയോടൊപ്പം യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂലൈ 18ന് രാവിലെ 11ന് ജില്ലാ ഓഫീസില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2768075.
കൊതുക് നശീകരണം: താല്‍ക്കാലിക ജീവനക്കാരെ നിയമിക്കും
ദേശീയ പ്രാണിജന്യരോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പിന് കീഴില്‍ ജില്ലയിലെ നഗരപ്രദേശങ്ങളില്‍ കൊതുക് നശീകരണ പ്രവര്‍ത്തങ്ങള്‍ക്കായി ദിവസവേതനത്തില്‍ 30 ദിവസത്തേക്ക് 109 ജീവനക്കാരെ നിയമിക്കും. യോഗ്യത: എട്ടാം ക്ലാസ്. വയസ്സ്: 50 വയസ്സില്‍ താഴെ. അഭിമുഖം ജൂലൈ 22ന് രാവിലെ 9.30ന് മലാപ്പറമ്പ് ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തില്‍. ഫോണ്‍: 0495 2370494.
അധ്യാപക പരിശീലന ശില്‍പശാല
കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ ജൂലൈ 16ന് വനിതകള്‍ക്കായി ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിങ് കോഴ്സിന്റെ സൗജന്യ ശില്‍പശാല നടത്തും. പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9072592416, 9072592412.
ടെണ്ടര്‍ ക്ഷണിച്ചു
വടകര ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിന് കീഴിലെ അഴിയൂര്‍, ഒഞ്ചിയം, ചോറോട്, ഏറാമല പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ പാല്‍, മുട്ട എന്നിവ വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ജൂലൈ 26ന് വൈകീട്ട് മൂന്നിനകം അതത് പഞ്ചായത്ത് സൂപ്പര്‍വൈസര്‍മാര്‍ക്ക് സമര്‍പ്പിക്കണം. ഫോണ്‍: 0496 2501822.
പന്തലായനി ശിശുവികസന പദ്ധതി കാര്യാലയത്തിന് കീഴിലെ അരിക്കുളം, അത്തോളി, ചേമഞ്ചേരി, മൂടാടി പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന 116 അങ്കണവാടികളിലേക്ക് പാല്‍, മുട്ട എന്നിവ വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 23ന് ഉച്ച രണ്ട് മണി. ഫോണ്‍: 8281999297.
പേരാമ്പ്ര ഐസിഡിഎസ് പ്രോജക്ടിലെ പേരാമ്പ്ര, നൊച്ചാട്, കുത്താളി, കായണ്ണ, ചെറുവണ്ണൂര്‍, ചങ്ങരോത്ത്, ചക്കിട്ടപ്പാറ അങ്കണവാടികളില്‍ പാല്‍, മുട്ട എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 21 ന് ഉച്ച രണ്ട് മണി. ഫോണ്‍: 9496252032.
അസി. പ്രൊഫസര്‍ നിയമനം
വടകര കോളേജ് ഓഫ് എഞ്ചിനീയറിങ് മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ അസി. പ്രൊഫസര്‍മാരെ നിയമിക്കും. യോഗ്യത: എംടെക് ഒന്നാം ക്ലാസ് ബിരുദം. വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 17ന് രാവിലെ പത്തിന് കോളേജ് ഓഫീസിലെത്തണം. ഫോണ്‍: 0496 2536125, 9946632480.
ഏകദിന ശില്‍പശാല
വേള്‍ഡ് യൂത്ത് സ്‌കില്‍ ദിനത്തോടനുബന്ധിച്ച് കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സ് (കെഎഎസ്ഇ) ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന വിഷയത്തില്‍ ഏകദിന ശില്‍പശാല സംഘടിപ്പിക്കും. കോഴിക്കോട് സ്‌കില്‍ ഡെവലപ്മെന്റ് സെന്ററില്‍ ജൂലൈ 16ന് ഉച്ചക്ക് രണ്ട് മുതല്‍ വൈകീട്ട് നാല് വരെയാണ് ശില്‍പശാല. ഫോണ്‍: 9188925509.
സംരംഭകത്വ വികസന പരിശീലനം
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംരംഭകര്‍ക്കും സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി 15 ദിവസത്തെ സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കും. പദ്ധതി കണ്ടെത്തല്‍, പദ്ധതി ആസൂത്രണം, പദ്ധതി നടപ്പാക്കല്‍, ലൈസന്‍സിങ് നടപടിക്രമങ്ങള്‍, അക്കൗണ്ടിങ് ആന്‍ഡ് ജിഎസ്ടി മാര്‍ക്കറ്റിങ്, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ എംഎസ്എംഇ സ്‌കീമുകള്‍, ബാങ്കിങ് നടപടിക്രമങ്ങളും ധനകാര്യ സ്ഥാപനങ്ങളുടെ സഹായങ്ങളും, വ്യവസായ പാര്‍ക്കുകളില്‍ ഭൂമി ലഭ്യമാകുന്നതിനുള്ള നടപടിക്രമം, സ്റ്റാര്‍ട്ടപ്പുകളും ഫണ്ടിങ്ങും തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകള്‍ ഉണ്ടാകും. ജൂലൈ 22ന് ആരംഭിക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ 17നകം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0495 2765770.
ബിഎംഎസ് ടെക്നീഷ്യന്‍ നിയമനം
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒരു വര്‍ഷത്തേക്ക് ബിഎംഎസ് ടെക്നീഷ്യനെ നിയമിക്കും. യോഗ്യത: എസ്എസ്എല്‍സി, ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സില്‍ 3 വര്‍ഷ ഡിപ്ലോമ/2 വര്‍ഷത്തെ ഐടിഐ (എന്‍സിവിടി, കെജിസിഇ), ബില്‍ഡിങ് മാനേജ്മെന്റ് സിസ്റ്റങ്ങളുടെ പ്രവര്‍ത്തനത്തില്‍ രണ്ട് വര്‍ഷത്തെ പരിചയം. പ്രായപരിധി: 18-36. ജൂലൈ 18ന് രാവിലെ 11ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോഴിക്കോട് മെഡിക്കല്‍ കോളേജ് എച്ച്ഡിഎസ് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2355900.
- Log in to post comments