Skip to main content
തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ രവികുമാർ  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ടി പ്രമീളയിൽ നിന്ന് അക്ഷരോന്നതിയിലേക്ക് പുസ്തകങ്ങൾ ഏറ്റുവാങ്ങുന്നു

'അക്ഷരോന്നതി'യിലേക്ക് പുസ്തകങ്ങള്‍ കൈമാറി

ജില്ലയിലെ 11 പട്ടികവര്‍ഗ ഉന്നതി സാമൂഹിക പഠനകേന്ദ്രങ്ങളിലേക്ക് പുസ്തകങ്ങള്‍ ശേഖരിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച 'അക്ഷരോന്നതി' പദ്ധതിയിലേക്ക് തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും ജീവനക്കാരും ശേഖരിച്ച പുസ്തകങ്ങള്‍ കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീളയില്‍നിന്ന് തദ്ദേശസ്വയംഭരണ വകുപ്പ് അസി. ഡയറക്ടര്‍ രവികുമാര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. 270ഓളം പുസ്തകങ്ങളാണ് പദ്ധതിയിലേക്ക് സംഭാവന ചെയ്തത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ ശിവദാസന്‍, സെക്രട്ടറി എന്‍ രാജേഷ്, ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍, ജനപ്രതിനിധികള്‍, ആര്‍ജിഎസ്എ ജില്ലാ പ്രോജക്റ്റ് മാനേജര്‍, ആര്‍ജിഎസ് ബ്ലോക്ക് കോഓഡിനേറ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date