Post Category
*അഡ്മിഷൻ കൗൺസിലിങ്*
കൽപ്പറ്റ ഗവ. ഐടിഐയിൽ 2025 വർഷത്തെ പ്രവേശനത്തിനുള്ള ആദ്യ ഘട്ട കൗൺസിലിങ് ഇന്ന് (ജൂലൈ 15) രാവിലെ 9 മുതൽ സ്ഥാപനത്തിൽ നടക്കും. മെട്രിക്, നോൺ-മെട്രിക് ട്രേഡുകളിലേക്ക് ഓൺലൈനായി അപേക്ഷിച്ചവരിൽ 205 വരെ ഇൻഡക്സ് മാർക്ക് ഉള്ളവർക്കാണ് കൗൺസിലിങ്ങിൽ പങ്കെടുക്കാൻ സാധിക്കുക. അർഹരായവരുടെ പട്ടിക itiadmissions.kerala.gov.in ൽ ലഭ്യമാണ്. കൗൺസിലിങ്ങിൽ പങ്കെടുക്കുന്നതിനായി സർട്ടിഫിക്കറ്റുകളുടെ അസൽ, ആധാർ കാർഡ്, ഫോട്ടോ എന്നിവയുമായി രക്ഷിതാവുമൊത്ത് എത്തിച്ചേരണം. ഫോൺ: 04936 205519, 9995914652, 9961702406.
date
- Log in to post comments