Skip to main content
..

നൂതന മാർഗ്ഗങ്ങളിലൂടെ തീരസംരക്ഷണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും;  മന്ത്രി കെ എൻ ബാലഗോപാൽ

 

ആധുനിക  രീതികളിലൂടെ തീരസംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. കുഴിത്തുറ സർക്കാർ ഫിഷറിസ് ഹയർ സെക്കൻഡറി സ്കൂളിലെ ബഹുനില മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  നാലര കോടി രൂപ ചിലവിലാണ് കെട്ടിടം നിർമ്മിച്ചത്.    തീരദേശ സംരക്ഷണത്തിനായി ബഡ്ജറ്റിൽ 100 കോടി രൂപ  ജിയോ ട്യൂബ് സ്ഥാപിക്കുന്നതിനായി വകയിരുത്തി. ജിയോ ട്യൂബ് സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ കേരളത്തിലെ തീര മേഖലയിൽ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ മുന്നോട്ടു പോവുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

 സി ആർ മഹേഷ്എം.എൽ.എ അധ്യക്ഷനായി. എംപി കെസി വേണുഗോപാൽ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡോ. പി കെ ഗോപൻ വിദ്യാർത്ഥികൾക്കുള്ള അനുമോദനം നിർവഹിച്ചു. മത്സ്യഫെഡ് ചെയർമാൻ റ്റി .മനോഹരൻ,  ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അനിരുദ്ധൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വസന്ത രമേശ്, ആലപ്പാട് പഞ്ചായത്ത് പ്രസിഡൻറ് യു ഉല്ലാസ്, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അംഗം നിഷ അജയകുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മായ അഭിലാഷ്, കുഴിത്തുറ സ്കൂൾ ഹെഡ്മിസ്ട്രസ് എൽ ഗീത, പിടിഎ പ്രസിഡൻറ് എൻ ബിനു മോൻ, പഞ്ചായത്ത് മെമ്പർമാരായ ആർ രമ്യ, പി ലിജു, പ്രജിത്ത് വാമനൻ, പ്രസീതകുമാരി, കരുനാഗപ്പള്ളി എ. ഇ.ഒ ആർ അജയകുമാർ, കുഴിത്തുറ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ആർ പ്രീത, സംഘടനാ പ്രതിനിധികൾ, പൂർവ വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു

.

date