Skip to main content

വാടാനപ്പള്ളി പഞ്ചായത്തിൽ ആദരവ് 2025 സംഘടിപ്പിച്ചു

 

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലെ ഫുള്‍ എ പ്ലസ് നേടിയവരേയും മറ്റു മേഖലകളിൽ മികവ് പുലർത്തിയവരേയും അനുമോദിക്കുന്നതിനായി വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിൽ ആദരവ് 2025 സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി.എം അഹമ്മദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.സി പ്രസാദ് മുഖ്യാതിഥിയായി. 

 

2024-25 വര്‍ഷത്തില്‍ വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ 51 വിദ്യാര്‍ത്ഥികളേയും പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ ഒമ്പത് വിദ്യാര്‍ത്ഥികളേയും ഏഷ്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ കൊച്ചു കലാകാരി അതീന്ദ്രിയ ഹെനോയേയും മറ്റു മേഖലകളിലെ യുവ പ്രതിഭകളേയുമാണ് അനുമോദിച്ചത്.

 

ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ രന്യ ബിനീഷ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ സുലേഖ ജമാലു, സരിത ഗണേശൻ, മെമ്പര്‍മാരായ എം.എസ് സുജിത്ത്, ശ്രീകല ദേവാനന്ദ്, രേഖ അശോകൻ, ഷൈജ ഉദയകുമാർ, മഞ്ജു പ്രേംലാൽ, നൗഫൽ വലിയകത്ത്, എ.ടി ഷബീർ അലി, ആശ ഗോകുൽദാസ്, സെക്രട്ടറി ഐ.പി പീതാംബരൻ എന്നിവര്‍ സംസാരിച്ചു.

 

date