Post Category
22 വർഷത്തെ കാത്തിരിപ്പിന് വിരാമം, മണിയമ്മയ്ക്ക് സ്വന്തം ഭൂമിയുടെ മധുരം
അഞ്ചേരിച്ചിറ വാലത്ത് വീട്ടിൽ താമസിക്കുന്ന 86 വയസ്സുള്ള മണിയമ്മയ്ക്ക് 22 വർഷങ്ങൾക്കുശേഷം ഏറെ പ്രതീക്ഷയോടെയും കാത്തിരിപ്പോടെയും കണ്ട സ്വപ്നം സാക്ഷാത്കാരമായി.
2003-ൽ പഞ്ചായത്തിൽ നിന്ന് ലഭിച്ച 2.80 സെന്റ് ഭൂമിയിൽ വീട് വെച്ച് മകനോടൊപ്പം താമസിച്ചിരുന്ന മണിയമ്മയ്ക്ക് ആ ഭൂമി സ്വന്തമല്ലെന്ന വേദന ഉണ്ടായിരുന്നു. കാത്തിരിപ്പിനൊടുവിൽ ഭൂമിയുടെ ഉടമസ്ഥാവകാശ രേഖ കൈവശമാകുമ്പോൾ മണിയമ്മയുടെ മുഖത്ത് നിറഞ്ഞത് അഭിമാനവും സന്തോഷമായിരുന്നു.
പ്രായത്തിന്റെതായ ശാരീരിക വിഷമതകൾ ഉണ്ടെങ്കിലും അതെല്ലാം മറന്ന് മന്ത്രി കെ.രാജനെ കാണാനും ഇത്രനാളും താമസിച്ച ഭൂമിയുടെ രേഖ നേരിട്ട് കൈപ്പറ്റാനുമാണ് മണിയമ്മ തൃശ്ശൂർ ടൗൺ ഹാളിൽ എത്തിയത്. മന്ത്രിയോടും സർക്കാരിനോടും നന്ദി പറഞ്ഞാണ് മണിയമ്മ മടങ്ങിയത്.
date
- Log in to post comments