Skip to main content

നമ്മുടെയെന്ന വിശ്വാസം തിരിച്ചുകിട്ടിയ ദിവസം

പട്ടിക്കാട് പാണഞ്ചേരി വില്ലേജിലെ കനാൽ പുറത്ത് 30 വർഷമായി താമസിക്കുന്ന അഞ്ച് കുടുംബങ്ങൾക്കായി പ്രതീക്ഷയുടെ വാതിൽ വീണ്ടും തുറന്നു. സ്വന്തമെന്ന് കരുതിയ ഭൂമിയിലും കഷ്ടപ്പാടുകൾകൊണ്ട് ചേർത്തുപിടിച്ച വീടും ഇനി തങ്ങളുടെതാണെന്ന  സന്തോഷമാണ് ഇവർക്ക്.

ജീവിതം നിലനിർത്താൻ ദിവസേന കൂലിപ്പണിക്ക് പോകുന്ന  ഇവർക്ക് ചുവപ്പുനാടയിൽ കുടുങ്ങി സ്വപ്നമെല്ലാം മുടങ്ങി പോകുമോ എന്ന ആശങ്കയിൽ ആയിരുന്നു. എന്നാൽ കഷ്ടപ്പാടുകൾക്കൊടുവിൽ ഏറെ അഭിമാനവും സന്തോഷവും  കിട്ടിയ നിമിഷമായിരുന്നു പട്ടയം കയ്യിൽ കിട്ടിയപ്പോൾ.  കയ്യിലൊരു പ്രമാണം മാത്രമല്ല, അതിലൂടെ അവർക്കു ലഭിച്ചിരിക്കുന്നത് വിശ്വാസവും സുരക്ഷിതവും ആയിരുന്നു.

തട്ടിൽ വീട്ടിൽ അന്തോണിയും ഭാര്യ എൽസിയും, പടിയാട്ടിൽ വീട്ടിൽ ബാബുവും ഭാര്യ മേരിയും, ഇടത്തിൽ വീട്ടിൽ ജോർജും ഭാര്യ സിസിലിയും, ചമ്മണ്ണം വീട്ടിൽ തിമത്തിയും ഭാര്യ ലിനിയും, കളത്തിപറമ്പിൽവീട്ടിൽ സിസിലിയും എന്നീ അഞ്ചുകുടുംബങ്ങൾക്കാണ് പട്ടയം ലഭിച്ചത്.

date