ആയുർവേദ തെറാപ്പിയിൽ തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലനം
കുന്നംകുളം മുനിസിപ്പാലിറ്റിയുടെ വനിതാ ഘടക വികസന പദ്ധതിയുടെ
ഭാഗമായി അസാപ് കേരളയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ആയുർവേദ തെറാപ്പി കോഴ്സിലേക്ക്
അപേക്ഷ ക്ഷണിച്ചു. മുനിസിപ്പാലിറ്റിയിൽ
സ്ഥിരതാമസക്കാരായ പ്ലസ് ടു യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. ഒമ്പത് മാസം പരിശീലനവും മൂന്ന് മാസം ഇന്റേൺഷിപ്പും ആയിരിക്കും. ഈ കോഴ്സിലൂടെ ആയുർവേദ തത്വങ്ങൾ, രോഗനിർണയ രീതികൾ, രോഗശാന്തി രീതികൾ എന്നിവയെക്കുറിച്ചുള്ള സമഗ്രമായ അറിവ് വാഗ്ദാനം ചെയ്യുന്നു. ഗവണ്മെന്റ് സർട്ടിഫിക്കേഷനോടു കൂടിയ പരിശീലനം ചാവക്കാട് ശ്രീചിത്ര ആയുർവേദ അക്കാദമിയിലായിരിക്കും. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് പ്ലേസ്‌മെന്റ്
സഹായം ലഭ്യമാണ്. താല്പര്യമുള്ളവർ ഇതോടൊപ്പമുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ചതിനു ശേഷം ജൂലൈ 20ന് മുൻപായി കുന്നംകുളം മുനിസിപ്പാലിറ്റിയിലെ കുടുംബശ്രീ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.
ഗൂഗിൾ ഫോം- https://forms.gle/GjBFEVf4RWD27kGF7
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9947797719.
- Log in to post comments