Skip to main content

മാതാപിതാക്കൾ നഷ്ടപ്പെട്ട മെഡിക്കൽ വിദ്യാർഥികൾക്ക് സ്പെഷ്യൽ സ്കോളർഷിപ്പ്

സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തിൽപ്പെട്ടതും സർക്കാർ, സർക്കാർ -എയ്ഡഡ് സ്ഥാപനങ്ങളിൽ മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പഠിക്കുന്നതും മാതാവിനെയോ പിതാവിനെയോ അല്ലെങ്കിൽ ഇരുവരെയുമോ നഷ്ടപ്പെട്ടതുമായ വിദ്യാർത്ഥിനികൾക്ക് പിന്നാക്ക വിഭാഗ വകുപ്പ് മുഖേന അനുവദിക്കുന്ന പ്രത്യേക സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ www.egrantz.kerala.gov.in എന്ന വെബ് പോർട്ടൽ മുഖേന ഓൺ ലൈനായി സമർപ്പിക്കണം. വിശദമായ സർക്കുലറും, മാർഗ്ഗനിർദ്ദേശങ്ങളും ഇ-ഗ്രാന്റ്സ് പോർട്ടലിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂലൈ 31. കൂടുതൽ വിവരങ്ങൾക്ക് ഫോൺ - 0492 2222335.

date