നവീകരിച്ച കൊണ്ടാഴി ഗ്രാമപഞ്ചായത്ത് ഓഫീസ് ഉദ്ഘാടനം ചെയ്തു
നവീകരിച്ച കൊണ്ടാഴി ഗ്രാമപഞ്ചായത്ത് ഓഫീസിൻ്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു.
നിശ്ചയദാർഢ്യത്തോടെ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് ബഹുരാഷ്ട്ര കമ്പനി ഓഫീസുകൾക്ക് സമാനമായി പ്രൊഫെഷണലായ രീതിയിൽ ഓഫീസ്
സജ്ജമാക്കിയ പഞ്ചായത്തിനെ
ഹൃദയത്തിൻ്റെ ഭാഷയിൽ അഭിനന്ദിക്കുന്നതായും വികസന
കാര്യത്തിൽ ഭരണ പ്രതിപക്ഷ ഭേദമില്ലാതെ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുന്നതിന് പഞ്ചായത്തുകൾക്ക് കഴിയണമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രതിപക്ഷ നേതാവ് പറഞ്ഞു. മുൻകാലങ്ങളിൽ മികച്ച സേവനം കാഴ്ചവച്ച പഞ്ചായത്ത് പ്രസിഡൻ്റുമാരെയും നിർമ്മാണം പൂർത്തിയാക്കിയ ഉദ്യോഗസ്ഥരെയും ചടങ്ങിൽ ആദരിച്ചു.
യു. ആർ. പ്രദീപ് എംഎൽഎ അധ്യക്ഷനായ ചടങ്ങിൽ കെ. രാധാകൃഷ്ണൻ എംപി മുഖ്യാതിഥിയായി. തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റൻ്റ് എഞ്ചിനീയർ സി. പി. സിബിൻ റിപ്പോർട്ട് അവതരണം നടത്തി.
55.97 ലക്ഷം രൂപ ചെലവിലാണ് പഞ്ചായത്ത് ഓഫീസിൻ്റെ നവീകരണ ജോലികൾ പൂർത്തിയാക്കിയത്. കെട്ടിട നിർമാണ പ്രവൃത്തികൾക്കായി 31 ലക്ഷം രൂപ, കെൽട്രോൺ വഴി നെറ്റ് വർക്കിങ് സംവിധനത്തിനായി 1.33 ലക്ഷം രൂപ, റബ്കോ വഴി ഫർണിച്ചർ വാങ്ങുന്നതിന് 23.33 ലക്ഷം രൂപ എന്നിങ്ങനെ വിവിധ ഫണ്ടുകൾ ഉപയോഗിച്ചാണ് നവീകരണം പൂർത്തിയാക്കിയത്. ജനപ്രതിനിധികൾക്ക് വേണ്ടിയുള്ള പ്രത്യേക മുറികൾ, ഫ്രണ്ട് ഓഫീസ്, മെയിൻ ഓഫീസ്, തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളാണ് നവീകരിച്ച കെട്ടിടത്തിലുള്ളത്.
കൊണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. ശശിധരൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ
ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ദീപ എസ് നായർ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ പത്മജ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ അഡ്വ. രമേശ് പൂങ്കാവനം, തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ. സിദ്ദിഖ് എന്നിവർ ആശംസകൾ നേർന്നു.
ചടങ്ങിൽ കൊണ്ടാഴി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലത നാരായണൻകുട്ടി,വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു തടത്തിവിള, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ വി നിഷമോൾ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ കെ കെ പ്രിയംവദ , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഇ കെ മനോജ്, കെ സുദേവൻ, ഒ പ്രേമലത, ശിവൻ വീട്ടിക്കുന്ന്, സതി അപ്പത്ത്, കെ കെ മാലതി, വി കെ ബിജു, വി സത്യഭാമ, പി രാജേഷ്, എ രമാദേവി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ
മോഹൻ പാറത്തോടി, സി എസ് സുനിൽകുമാർ, കെ സന്തോഷ്,ശ്രീജ സത്യൻ, ഷാജി ആനിത്തോട്ടത്തിൽ, ഹുസൈൻ വട്ടപ്പറമ്പിൽ, അസിസ്റ്റൻ്റ് സെക്രട്ടറി വി എച്ച് ഷിനാജ് എന്നിവർ പങ്കെടുത്തു.
- Log in to post comments