Skip to main content

വൈജ്ഞാനികപുരസ്‌കാരത്തിന് ജൂലൈ 25 വരെ അപേക്ഷിക്കാം

എൻ. വി. കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനികപുരസ്‌കാരംഡോ. കെ. എം. ജോർജ്ജ് സ്മാരക ഗവേഷണപുരസ്‌കാരം, (ശാസ്ത്രം/ശാസ്‌ത്രേതരം)എം. പി. കുമാരൻ സ്മാരക വിവർത്തനപുരസ്‌കാരം എന്നിവയ്ക്കായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അപേക്ഷ ക്ഷണിച്ചു. ജൂലൈ 25 നകം അപേക്ഷ സമർപ്പിക്കണം. 2024 ജനുവരി 1 മുതൽ ഡിസംബർ 31 വരെ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള മൗലികകൃതികളും അവാർഡ് ചെയ്യപ്പെട്ടിട്ടുളള പി.എച്ച്.ഡി ഗവേഷണ പ്രബന്ധങ്ങളുമാണ് പുരസ്‌കാരങ്ങൾക്കായി പരിഗണിക്കുക. ഗ്രന്ഥകർത്താക്കൾഅവരുടെ ബന്ധുക്കൾസുഹൃത്തുക്കൾപ്രസാധകർസാഹിത്യ-സാംസ്‌കാരിക സംഘടനകൾ എന്നിവർക്ക് അവാർഡ് പരിഗണനയ്ക്കുള്ള കൃതികൾ/ഗവേഷണ പ്രബന്ധങ്ങൾ അയച്ചുതരാവുന്നതാണ്. പുരസ്‌കാരത്തിന് സമർപ്പിക്കുന്ന കൃതികൾ/ഗവേഷണ പ്രബന്ധങ്ങൾ എന്നിവയുടെ നാല് പകർപ്പുകളും വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയുമാണ് സമർപ്പിക്കേണ്ടത്. ഗവേഷണ പ്രബന്ധത്തിനൊപ്പം സാക്ഷ്യപത്രത്തിന്റെ പകർപ്പും സമർപ്പിക്കണം. പുരസ്‌കാരത്തിനുളള സമർപ്പണങ്ങൾ അപേക്ഷ ഉൾപ്പെടെ 2025 ജൂലൈ 25 നകം ഡയറക്ടർകേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്നളന്ദതിരുവനന്തപുരം-695003 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മാർഗ്ഗമോ ലഭിച്ചിരിക്കണം. പുരസ്‌കാരത്തിനായി സമർപ്പിക്കുന്ന കൃതികൾ/ഗവേഷണ പ്രബന്ധങ്ങൾ എന്നിവ തിരികെ നൽകുന്നതല്ല. സമർപ്പണങ്ങൾ ഓരോന്നും ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ മെമ്പർ സെക്രട്ടറിയായ ബന്ധപ്പെട്ട വിഭാഗത്തിലെ മൂന്നു വിദഗ്ധർ അടങ്ങിയ ജൂറി പരിശോധിച്ച് വിധിനിർണയിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും പുരസ്‌കാരവിതരണം. ഇതിനുമുൻപ് ഏതെങ്കിലും വിഭാഗത്തിൽ അവാർഡ് ലഭിച്ചവരുടെ കൃതികൾ അതാതു വിഭാഗങ്ങളിൽ പരിഗണിക്കുന്നതല്ല. കഥകവിതനോവൽനാടകംആത്മകഥജീവചരിത്രം എന്നിവ പരിഗണിക്കില്ല.

എൻ. വി. കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനികപുരസ്‌കാരം- ശാസ്ത്ര-സാങ്കേതിക വിഷയങ്ങൾഭാഷാ സാഹിത്യപഠനങ്ങൾസാമൂഹികശാസ്ത്രംകല/സാംസ്‌കാരിക പഠനങ്ങൾ എന്നീ മേഖലകളിലുളള കൃതികളാണ് പരിഗണിക്കുക. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവുമാണ് പുരസ്‌കാരം. എം. പി. കുമാരൻ സ്മാരക വിവർത്തനപുരസ്‌കാരം- ആംഗലേയ ഭാഷയിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്ത വൈജ്ഞാനികഗ്രന്ഥങ്ങളാണ് പുരസ്‌കാരത്തിന് പരിഗണിക്കുക. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവുമാണ് പുരസ്‌കാരമായി നൽകുന്നത്.

ഡോ. കെ. എം. ജോർജ്ജ് സ്മാരക ഗവേഷണപുരസ്‌കാരം- ശാസ്ത്രം/ശാസ്‌ത്രേതരം എന്നീ രണ്ട് വിഭാഗങ്ങളിലായാണ് പുരസ്‌കാരം നൽകുന്നത്. 2024 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുളള കാലയളവിൽ ഏതെങ്കിലും ഇന്ത്യൻ സർവകലാശാലകളിൽ നിന്ന് അവാർഡ് ചെയ്യപ്പെട്ട ഡോക്ടറൽ/പോസ്റ്റ് ഡോക്ടറൽ ശാസ്ത്രം/ശാസ്‌ത്രേതരം എന്നീ വിഭാഗങ്ങളിലെ മലയാള പ്രബന്ധങ്ങളോമറ്റു ഭാഷകളിൽ സമർപ്പിക്കപ്പെട്ട പ്രബന്ധങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയിരിക്കണം സമർപ്പിക്കേണ്ടത്. ഒരോ വിഭാഗത്തിനും അൻപതിനായിരം രൂപയും പ്രശസ്തിപത്രവും ശിൽപവുമാണ് പുരസ്‌കാരമായി നൽകുന്നത്. ഫോൺ : 94479561 62 (പി.ആർ.ഒ.), 9497469556 (സീനിയർ സൂപ്രണ്ട്).

പി.എൻ.എക്സ് 3262/2025

date