Skip to main content

ലൈബ്രറിയിൽ തമിഴ് അപ്രന്റീസ് ട്രെയിനി

തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ തമിഴ് അപ്രന്റീസ് ട്രെയിനിയെ ആറ് മാസത്തേക്ക് താത്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 6000 രൂപയാണ് പ്രതിമാസ സ്റ്റൈപന്റ്. എസ് എസ് എൽ സി, സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് / ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസിൽ ബിരുദമാണ് യോഗ്യത.  തമിഴ് ഒരു വിഷയമായി പഠിക്കുകയോ അല്ലെങ്കിൽ തമിഴ് മാധ്യമത്തിൽ വിദ്യാഭ്യാസം നടത്തുകയോ ചെയ്തിരിക്കണം. 18-36 ആണ് പ്രായപരിധി. രണ്ട് ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം വിശദമായ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്ആധാർ എന്നീ രേഖകൾ സഹിതം 22 ന് രാവിലെ 11.30 ന് സ്റ്റേറ്റ് ലൈബ്രേറിയിൽ ഇന്റർവ്യൂവിന് എത്തണം.

പി.എൻ.എക്സ് 3264/2025

date