Skip to main content

താത്പര്യപത്രം ക്ഷണിച്ചു

അതിജീവിതരായ പെൺകുട്ടികൾക്കായി വയനാട് ജില്ലയിൽ പ്രവർത്തിക്കുന്ന വിമൻ ആന്റ് ചിൽഡ്രൻ ഹോം ഏറ്റെടുത്തുനടത്തുന്നതിന് താത്പര്യമുള്ളതും സ്ത്രീകളുടെയും കുട്ടികളുടെയും പുനരധിവാസ മേഖലയിലും അവരെ മുഖ്യധാരയിലേക്ക് ഉൾച്ചേർക്കുന്ന പ്രക്രിയയിലും (പ്രത്യേകിച്ച് അതിജീവിതരെ) പരിചയസമ്പന്നരായ സന്നദ്ധസംഘടനകളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. 2015 ലെ ബാലനീതി നിയമവും ചട്ടങ്ങളും അനുസരിച്ചുള്ള ഭൗതിക സാഹചര്യങ്ങളും പ്രവർത്തനവും നിർബന്ധമാണ്. അപേക്ഷാഫോറംരജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ്ഓഡിറ്റ് റിപ്പോർട്ട്2 വർഷത്തെ പ്രവർത്തന റിപ്പോർട്ട് തുടങ്ങിയവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രൊപ്പോസൽ ജൂലൈ 25 ന് 5 മണിക്ക് മുമ്പായി സ്റ്റേറ്റ് കോ-ഓർഡിനേറ്റർസ്റ്റേറ്റ് നിർഭയസെൽവനിതശിശുവികസന വകുപ്പ് ഡയറ്കടറുടെ കാര്യാലയംപൂജപ്പുരതിരുവനന്തപുരം - 695 012 എന്ന മേൽവിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ0471-2331059, ഇ-മെയിൽ nirbhayacell@gmail.com

പി.എൻ.എക്സ് 3265/2025

date