Post Category
മെറിറ്റ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
എസ്എസ്എല്‍സി, പ്ലസ് ടു തത്തുല്യ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മദ്രസാധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് മെറിറ്റ് അവാര്‍ഡ് നല്‍കുന്നതിന് ക്ഷേമനിധി ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. കുടിശികയില്ലാതെ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. അപേക്ഷയും അനുബന്ധരേഖകളും ഓഗസ്റ്റ് 31 നകം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള മദ്രസാധ്യാപക ക്ഷേമനിധി ഓഫീസ്, കെ.യു.ആര്‍.ഡി.എഫ്.സി ബില്‍ഡിംഗ്, രണ്ടാം നില, ചക്കോരത്ത് കുളം വെസ്റ്റ് ഹില്‍ പി.ഒ, കോഴിക്കോട് -673 005 വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ : 0495 2966577, 9188230577.
date
- Log in to post comments