Skip to main content

കോട്ടാങ്ങല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ജൂലൈ 17ന്  (വ്യാഴം)

കോട്ടാങ്ങല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ജൂലൈ 17, വ്യാഴം ഉച്ചയ്ക്ക് 3.30 ന് റവന്യൂ വകുപ്പ്  മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ അധ്യക്ഷനാകും. ആന്റോ ആന്റണി എം.പി വിശിഷ്ടാതിഥിയാകും. സംസ്ഥാന നിര്‍മിതി കേന്ദ്രം അടൂര്‍ റീജിയണല്‍ എഞ്ചിനീയര്‍ എസ് ഷീജ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, തിരുവല്ല സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു, കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

date