Post Category
വായനാമല്‍സരം: പുരസ്‌കാര വിതരണം ജൂലൈ 18 ന് (വെള്ളി)
ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നടന്ന വായനാ മല്‍സര വിജയികള്‍ക്കുള്ള പുരസ്‌കാര വിതരണം ജൂലൈ 18 (വെള്ളി) രാവിലെ 10 ന് പന്തളം എന്‍.എസ്.എസ് ഇംഗ്ലീഷ് മീഡിയം യു.പി. സ്‌കൂളില്‍ നടക്കും. സംസ്ഥാന സ്‌കൂള്‍ പ്രവേശനോല്‍സവ ഗാനരചയിതാവ് ഭദ്രാ ഹരി പുരസ്‌കാരം വിതരണം ചെയ്യും. ജില്ലാ ശിശുക്ഷേമസമിതി വൈസ് പ്രസിഡന്റ് ആര്‍ അജിത്കുമാര്‍ അധ്യക്ഷനാകും. സെക്രട്ടറി ജി പൊന്നമ്മ, ജോയിന്റ് സെക്രട്ടറി സലിം പി ചാക്കോ, ട്രഷറര്‍ എ ജി ദീപു, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി രാജേഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുക്കും.
date
- Log in to post comments