Skip to main content

സൗജന്യ അലൂമിനിയം ഫാബ്രിക്കേഷൻ പരിശീലനം

കലവൂർ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ യുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന 30 ദിവസത്തെ അലൂമിനിയം ഫാബ്രിക്കേഷൻ കോഴ്സിലേക്കുള്ള അഭിമുഖം ജൂലൈ 19 ന് രാവിലെ 10.30 ന് പരിശീലന കേന്ദ്രത്തിൽ നടക്കും. 18-45 പ്രായമുള്ള യുവതീ-യുവാക്കള്‍ക്കാണ് പരിശീലനം. താമസത്തിനും ഭക്ഷണത്തിനുമുള്ള സൗകര്യങ്ങൾ പരിശീലന കേന്ദ്രത്തിൽ ഉണ്ടായിരിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8330011815, 7034350967, 9746487851.

(പിആര്‍/എഎല്‍പി/2037)

date