വേനൽപാഠം:കായിക ഉപകരണങ്ങളടെ വിതരണോദ്ഘാടനം
വേനൽപാഠം കായിക ഉപകരണങ്ങളുടെയും സാമ്പത്തിക സഹായത്തിൻ്റെയും വിതരണോദ്ഘാടനം ജില്ലാ കളക്ടർ അലക്സ് വർഗീസ് കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നിർവഹിച്ചു.
ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ ഇന്ത്യൻ ബാങ്കിന്റെ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ വേനൽപാഠം എന്ന പേരിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിച്ച ക്ലബ്ബുകൾ, അസോസിയേഷനുകൾ, സ്ഥാപനങ്ങൾ എന്നിവർക്കുള്ള കായികോപകരണങ്ങളുടെ വിതരണമാണ് നടന്നത്.
മൊബൈൽ ഫോണിന്റെയും ലഹരിപദാർത്ഥങ്ങളുടെയും ഉപയോഗത്തിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനും അവരെ ശാരീരികവും മാനസികവുമായി കരുത്തുള്ളവരാക്കുന്നതിനുമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് പിജെ ജോസഫ് അധ്യക്ഷനായി. വൈസ് പ്രസിഡൻ്റ് വി.ജി വിഷ്ണു, സെക്രട്ടറി റ്റി പി റോയ്, കളക്ട്രേറ്റ് ഫിനാൻസ് ഓഫീസർ അജയാനന്ദ്, ഇന്ത്യൻ ബാങ്ക് സോണൽ മാനേജർ സി സജീവ് കുമാർ, ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
(പിആര്‍/എഎല്‍പി/2039)
- Log in to post comments