Skip to main content

കോടംതുരുത്ത് ഗവ. എല്‍ പി സ്‌കൂള്‍ പുതിയ കെട്ടിടം ഉദ്ഘാടനം നാളെ(18)

കോടംതുരുത്ത് ഗവ. എല്‍ പി സ്‌കൂള്‍ പുതിയ കെട്ടിടം ഉദ്ഘാടനം നാളെ(18ന്) പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും. രാവിലെ 10:30ന് സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ദലീമ ജോജോ എംഎല്‍എ അധ്യക്ഷയാകും. പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി ദലീമ ജോജോ എംഎല്‍എയുടെ നിര്‍ദ്ദേശപ്രകാരം വിദ്യാഭ്യാസ പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ അനുവദിച്ചാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 

 

ചടങ്ങില്‍ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ടെല്‍ഷ്യ, കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ജി ജയകുമാര്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ സജിമോള്‍ ഫ്രാന്‍സിസ്, അനന്തു രമേശന്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഐ റംലബീവി, സ്റ്റാഫ് സെക്രട്ടറി ബി ബാബുലാല്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date