Skip to main content

വടൂര്‍ക്കോണം നൂറ്റിയേഴാം നമ്പര്‍ അങ്കണവാടി മന്ദിരോദ്ഘാടനം നവംബര്‍ 27ന്

 

പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിന്റെ ഈ സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണികഴിപ്പിച്ച വടൂര്‍ക്കോണം 107-ാം നമ്പര്‍ അങ്കണവാടി പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി കെ. രാജു നവംബര്‍ 27 വൈകുന്നേരം മൂന്നിന് നിര്‍വഹിക്കും.  കെ. ആന്‍സലന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ചെങ്കവിള ഡിവിഷന്‍ മെമ്പര്‍ പി.പി. ഷിജു സ്വാഗതവും പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍. സലൂജ പദ്ധതി വിശദീകരണവും നടത്തും.

15 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ മന്ദിരത്തിന്റെ പണി പൂര്‍ത്തിയാക്കിയത്.അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയത് കൂടാതെ കുട്ടികളെ ആകര്‍ഷിക്കുന്ന ചുമര്‍ ചിത്രങ്ങളും പുതിയ മന്ദിരത്തില്‍ കാണാന്‍ സാധിക്കും.അംഗനവാടിയോട് ചേര്‍ന്ന് കുട്ടികള്‍ക്കുള്ള പാര്‍ക്കും ഈ വര്‍ഷം നിര്‍മിക്കുമെന്ന് ചെങ്കവിള ഡിവിഷന്‍ മെമ്പര്‍ പി.പി. ഷിജു പറഞ്ഞു.
(പി.ആര്‍.പി. 2674/2018)

 

date