Skip to main content

ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ കുഷ്ഠരോഗ നിവാരണ ബോധവല്‍കരണ പരിപാടി ഇന്ന് (നവംബര്‍ 22)

 

സുസ്ഥിര വികസന ലക്ഷ്യം 2020 ന്റെ ഭാഗമായി കുഷ്ഠരോഗം കേരളത്തില്‍ നിന്നും പൂര്‍ണമായും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ് തുടങ്ങിയ അശ്വമേധം പ്രോജക്ടിന്റെ ഭാഗമായാണ് ചിറയിന്‍കീഴ് ബ്ലോക്ക്  പഞ്ചായത്തില്‍  കുഷ്ഠരോഗ നിവാരണ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നത്.

കേരളത്തിലെ എട്ട് ജില്ലകളില്‍ കുഷ്ഠരോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.നിലവിലെ കണക്ക് അനുസരിച്ച് 24 കുട്ടികളുള്‍പ്പെടെ 98 പേര്‍ ഇപ്പോഴും ചികിത്സയിലാണ്.ഈ സാഹചര്യത്തില്‍ കുഷ്ഠരോഗത്തെ കുറിച്ച് അവബോധം നല്‍കാനും ബ്ലോക്കിലുള്‍പ്പെട്ട വീടുകളില്‍ പോയി രോഗലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്താനുമായി വോളണ്ടിയര്‍ മാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ഇവര്‍ ഡിസംബര്‍ അഞ്ച് മുതല്‍ 18 വരെ കുഷ്ഠരോഗ നിര്‍ണ്ണയ സര്‍വേ നടത്തും.  ഒരു ദിവസം ഇരുപതു വീടുകളാണ് സന്ദര്‍ശിക്കുക.

പരിപാടിയുടെ നടത്തിപ്പിന് ബ്ലോക്ക് തലത്തില്‍ ഒരു ഇന്റെര്‍ സെക്ടറല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയും ഇതോടൊപ്പം ആരോഗ്യ വകുപ്പിലെ സൂപ്പര്‍വൈസര്‍മാര്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നിവര്‍ക്കായുള്ള പരിശീലനവും നടക്കും.
(പി.ആര്‍.പി. 2675/2018)

 

date