Skip to main content

ആഹാരം പാകം ചെയ്തു നല്‍കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു

 

സാമൂഹ്യനീതി വകുപ്പും ജില്ലാ പഞ്ചായത്തും സംയുക്തമായി നടത്തുന്ന ഭിന്നശേഷി ദിനാഘോഷത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ആഹാരം പാകം ചെയ്ത് വിതരണം ചെയ്യാന്‍ തയ്യാറുള്ള ലൈസന്‍സുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍, കാറ്ററിംഗ് യൂണിറ്റ് എന്നിവയില്‍ നിന്നും മുദ്രവെച്ച ടെന്‍ഡര്‍ ക്ഷണിച്ചു.  നവംബര്‍ 28 ന് ഉച്ചയ്ക്ക് രണ്ട് മണി വരെ ടെന്‍ഡര്‍ ഫോം വില്‍ക്കുകയും ടെന്‍ഡറുകള്‍ സ്വീകരിക്കുകയും ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തിദിനങ്ങളില്‍ തിരുവനന്തപുരം പൂജപ്പുരയിലുള്ള ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നിന്നും നേരിട്ടോ 0471 2343241 എന്ന ഫോണ്‍ നമ്പരിലോ ലഭിക്കും.
(പി.ആര്‍.പി. 2677/2018)

 

date