വൈദ്യുതി മുടങ്ങും
പൂന്തുറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നമ്പര്‍ 2 & 5 ട്രാന്‍സ്ഫോര്‍മറില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (നവംബര്‍ 22) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസപ്പെടും.
കഴക്കൂട്ടം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ എല്‍.എന്‍.പി.ഇ, നെട്ടയക്കോണം, കലവറ തോപ്പില്‍, മുള്ളുവിള, മേനംകുളം എന്നീ പ്രദേശങ്ങളില്‍ ഇന്ന് (നവംബര്‍ 22) രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസപ്പെടും.
പേയാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍
മൂങ്ങോട്, മണലി, അരുവിപ്പാറ എന്നീ പ്രദേശങ്ങളില്‍ ഇന്ന് (നവംബര്‍ 22) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസപ്പെടും.
പേരൂര്‍ക്കട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കണ്ണന്ക്കോണം, പള്ളിത്തറ, മുക്കോല, മുല്ലശ്ശേരി, കരിപ്പൂക്കോണം, മുണ്ടയ്ക്കല്‍, വിവേകാനന്ദ എന്നീ പ്രദേശങ്ങളില്‍ ഇന്ന് (നവംബര്‍ 22) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസപ്പെടും.
കുടപ്പനക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ അമ്പലക്കടവ്, നമ്പാട്ട് എന്നീ പ്രദേശങ്ങളില്‍ എച്ച്.റ്റി ടച്ചിംഗിന്റെ ഭാഗമായി ഇന്ന് (നവംബര്‍ 22) രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
(പി.ആര്.പി. 2678/2018)
- Log in to post comments