Post Category
പ്രൊജക്ട് അസി. താൽക്കാലിക നിയമനം
രാമങ്കരി പഞ്ചായത്തിൽ പ്രൊജക്ട് അസിസ്റ്റൻ്റ് തസ്തികയിലേക്ക് താൽകാലിക നിയമനം നടത്തും. ജൂലൈ 26 രാവിലെ 11മണിക്ക് വാക്ക് ഇൻ ഇൻ്റർവ്യൂ ഇതിനായി നടക്കും.
സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ/ സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്നുവർഷത്തെ കൊമേഴ്സ്യൽ പ്രാക്ടീസ് ഡിപ്ലോമ (ഡിസിപി)/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെൻ്റ് ഡിപ്ലോമ പാസായിരിക്കണം. കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമയോ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയോ പാസായവർക്കും അപേക്ഷിക്കാം.
പ്രായപരിധി 30 വയസ്സ്. ഉദ്യോഗാർഥികൾ ബയോഡേറ്റയും വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ഇവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഹാജരാകണം. ഫോൺ: 0477 2706632.
(പിആര്‍/എഎല്‍പി/2059)
date
- Log in to post comments