Skip to main content

കണ്ടിൻജന്റ് തൊഴിലാളികളെ നിയമിക്കുന്നു

ആരോഗ്യ വകുപ്പിനു കീഴിലുള്ള ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിൽ കൊതുകു നശീകരണ പ്രവർത്തനങ്ങൾക്ക് 90 ദിവസത്തേയ്ക്ക് 42 കണ്ടിൻജന്റ് തൊഴിലാളികളെ നിയമിക്കുന്നു.

18 നും 40നും മധ്യേ പ്രായമുള്ള ഫീൽഡ് ഡ്യൂട്ടി ചെയ്യുവാൻ കായികക്ഷമതയുള്ള ഏഴാംക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. ജൂലൈ 23  രാവിലെ 10മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ ഓൺലൈനായി  വേണം അപേക്ഷിക്കാൻ.

https://forms.gle/grm19RaNgZaViDnh9 എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്.

ബിരുദധാരികൾ അപേക്ഷിക്കേണ്ടതില്ല. മുൻപരിചയമുള്ളവർക്ക് മുൻഗണ. കൂടുതൽ വിവരങ്ങൾക്ക് ബയോളജിസ്റ്റിന്റെ കാര്യാലയം, കൊട്ടാരം ബിൽഡിംഗ്, ജനറൽ ആശുപത്രി പരിസരം, ആലപ്പുഴയുമായി ബന്ധപ്പെടുക.

 

(പിആര്‍/എഎല്‍പി/2062)

date