Post Category
മറൈൻ സ്ട്രക്ച്ചറൽ ഫിറ്റർ ആ൯ഡ് ഫാബ്രിക്കേറ്റർ കോഴ്സിലേക്ക് അപേക്ഷിക്കാം
ഐ.ടി.ഐ വെൽഡർ, ഫിറ്റർ, ഷീറ്റ് മെറ്റൽ ട്രേഡ് എന്നിവ 2021നു ശേഷം പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്ക് മറൈൻ സ്ട്രക്ച്ചറൽ ഫിറ്റർ ആ൯ഡ് ഫാബ്രിക്കേറ്റർകോഴ്സിലേക്ക് അപേക്ഷിക്കാം. കൊച്ചിൻ ഷിപ്പിയാർഡും അസാപ്പ് കേരളയുടെ കമ്മ്യൂണിറ്റി സ്കിൽ പാർക്ക് കളമശ്ശേരിയും ചേർന്നാണ് ഉദ്യോഗാർഥികൾക്ക് അവസരം ഒരുക്കുന്നത്.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കൊച്ചിൻ ഷിപ്പിയാർഡിൽ മാസം 7200 രൂപ സ്റ്റൈപ്പൻഡോടെ പരിശീലനവും ഇത് പൂർത്തിയാക്കുന്ന മികവുറ്റ വിദ്യാർഥികൾക്ക് കരാർ അടിസ്ഥാനത്തിൽ ജോലിയും നേടുന്നതിന് അവസരമുണ്ടാകും. ഫോൺ: 9495999725.
(പിആര്‍/എഎല്‍പി/2063)
date
- Log in to post comments