Post Category
കൊല്ലം-തേനി ദേശീയപാത അലൈൻമെന്റ് പുനപ്പരിശോധിക്കണം: മന്ത്രി സജി ചെറിയാൻ
കൊല്ലം-തേനി ദേശീയപാത 183 ന്റെ നിർദ്ദിഷ്ട അലൈൻമെൻ്റ് അടിയന്തരമായി പുനപ്പരിശോധിക്കണമെന്ന് ഫിഷറീസ്, സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ ആവശ്യപ്പെട്ടു. കൊല്ലകടവ് മുതൽ ആഞ്ഞിലിച്ചുവട് വരെയും തുടർന്ന് എം സി റോഡിൽ പ്രാവിൻകൂട് വരെയുമുള്ള 16 കിലോമീറ്റർ പാതയുടെ ഇരുവശവുമുള്ള 3,000 ഓളം വരുന്ന വീടുകൾക്കും കടകൾക്കും ആരാധനാലയങ്ങൾക്കും നിർമ്മാണങ്ങൾക്കും നഷ്ടം വരാതെയും ആയിരക്കണക്കിനു ജനങ്ങളെ ദ്രോഹിക്കാതെയും ഫലപ്രദമായ പ്ലാൻ തയ്യാറാക്കാൻ കഴിയുമായിരുന്നു. നിലവിലുള്ള പാതയുടെ ഇരട്ടിയിൽ 24 മീറ്റർ വീതിയാണ് പുതിയ പാത ലക്ഷ്യമിടുന്നത്. ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തിൽ പുതിയ അലൈന്‍മെൻ്റ് തയ്യാറാക്കണം. ഈ വിഷയത്തിൽ കൃത്യമായ രേഖകൾ സഹിതമുള്ള പരാതി ദേശീയ ഹൈവേ അതോറിറ്റിയ്ക്ക് നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
(പിആര്‍/എഎല്‍പി/2066)
date
- Log in to post comments