ചെങ്ങന്നൂർ മണ്ഡലത്തിലെ 30 റോഡുകളുടെ നവീകരണത്തിന് 16 കോടി രൂപയുടെ ഭരണാനുമതി
ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർദ്ദേശിച്ചതനുസരിച്ച് സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി ചെങ്ങന്നൂർ നിയോജകമണ്ഡലത്തിലെ 30 ഗ്രാമീണ റോഡുകൾ നവീകരിക്കുന്നതിനുള്ള 16 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു.
മുളക്കുഴ പഞ്ചായത്ത്,
നികരുംപുറം റീത്ത്‌പള്ളി റോഡ്, വാർഡ് ഒന്ന് - 59 ലക്ഷം, കടവിൽ - അരയ്ക്കനാട്ട് റോഡ്, വാർഡ് രണ്ട് - 82 ലക്ഷം, പാലത്തറ മടുക്കവീട്ടിൽ - ഇടമല റോഡ്, വാർഡ് അഞ്ച് - 80.4 ലക്ഷം,
കൊഴുവല്ലൂർ കത്തോലിക്കപ്പള്ളി- ചാങ്ങപ്പാടം റോഡ്, വാർഡ് 11- 24.6 ലക്ഷം,
ആലാ പഞ്ചായത്ത് ചാന്തുരത്തിൽ-നെടിയകാല-മുടന്തിയാരിക്കൽ റോഡ്, വാർഡ് അഞ്ച് - 94 .8 ലക്ഷം,കുതിരവട്ടം ചക്കാലപ്പൊയ്‌ക റോഡ്, വാർഡ് ഏഴ്, എട്ട് ( ബിഎം ആൻഡ് ബിസി) - ഒരു കോടി ഇരുപതു ലക്ഷം ,
തയ്യിൽപടി നെടുവരംകോട് റോഡ്, വാർഡ് 13 - 38.9 ലക്ഷം,
പുലിയൂർ പഞ്ചായത്ത്
പ്ലാക്കോട് - പുത്തൂർ റോഡ്, കോൺക്രീറ്റ്, വാർഡ് മൂന്ന് (19.4),എടപ്പാട്ട് റോഡ്, വാർഡ് എട്ട് (16.2ലക്ഷം),
ബുധനൂർ പഞ്ചായത്ത്
കോളപ്പള്ളത്ത് റോഡ്, വാർഡ് അഞ്ച് ( (14 .2 ലക്ഷം), കോലേത്ത് പടി പെരിങ്ങാറ്റപ്പള്ളി റോഡ് , വാർഡ് 13 ( 27 ലക്ഷം), നെയ്ച്ചേരിത്തറ റോഡ്, വാർഡ് 11 ( 24. 2ലക്ഷം),
ചെന്നിത്തല - തൃപ്പെരുന്തുറ പഞ്ചായത്ത് വള്ളാംകടവ് - സാമിത്തറ റോഡ്, വാർഡ് ഒന്ന്( 670 മീറ്റർ നീളം റോഡ് 1.5 മീറ്റർ ഉയർത്തി പുനർ നിർമ്മാണം, 3.5 മീറ്റർ ഉയർത്തി ബേസ് വിഡ്ത്ത് നൽകി സംരക്ഷണഭിത്തി നിർമ്മാണം.- (2 കോടി 92 ലക്ഷം),
മാന്നാർ പഞ്ചായത്ത്
കളപ്പുരപ്പടി കോടകേരിപ്പടി - കൊഴിപ്പാട് അഗ്രിക്കൾച്ചറൽ വാർഡ് ഒന്ന് ( 32.8 ലക്ഷം), കൂരിയത്ത് പടി- തുണ്ടിയിൽപ്പടി റോഡ്, വാർഡ് മൂന്ന് (24.9 ലക്ഷം), കൊട്ടാരം കലുങ്ക് നടുവിലേത്തറ റോഡ്, വാർഡ് 13 (13. 1 ലക്ഷം),
ചെറിയനാട് പഞ്ചായത്ത്
ഗുരുമന്ദിരം റെയിൽവേലൈൻ റോഡ്, വാർഡ് ഒന്ന് (22.1 ലക്ഷം),
പണിക്കശ്ശേരിപ്പടി-അംബേദ്‌കർ ഗ്രാമം-എൻഎസ്എസ് കരയോഗം റോഡ് വാർഡ് രണ്ട് (72.2 ലക്ഷം ), ആലപ്പാട്ടുപടി- കടുവിനാൽപ്പടി റോഡ്, വാർഡ് 15 ( 32 ലക്ഷം),
മഠത്തിൽപടി കണീയാന്താഴ റോഡ് വാർഡ് ഒൻപത് (34.7 ലക്ഷം)
പാണ്ടനാട് പഞ്ചായത്ത്
പേങ്ങോട്ട് പടി-കാടുവെട്ടൂർ ലേഔട്ട്-ഗോതമ്പ് റോഡ്, വാർഡ് ആറ് ( 60 ലക്ഷം), ആലുംമൂട്ട് നട ശ്മശാനം റോഡ് റീ ടാറിംഗ് വാർഡ് 10 (35.5 ലക്ഷം), കുന്നിത്തറ കൃഷ്ണ വിലാസം റോഡ്, വാർഡ് ഒൻപത് ( 17.3 ലക്ഷം),
തിരുവൻവണ്ടൂർ പഞ്ചായത്ത്
കുരയിക്കപ്പറമ്പിൽപടി- വാഴേപ്പടി റോഡ്, വാർഡ് മൂന്ന് (39.6 ലക്ഷം),
കണ്ടത്തിൽപ്പടി-തിക്കേക്കാട് റോഡ്, വാർഡ് 5, 12, തിരുവൻവൂർ പഞ്ചായത്ത് (ഒരു കോടി 58 ലക്ഷം),
ചെങ്ങന്നൂർ നഗരസഭ
കാണിക്കമണ്ഡപം- വരട്ടാർ - പുതുക്കുളങ്ങരപാലം റോഡ്, വാർഡ് എഴ് (39 ലക്ഷം),
മൂലൂർലക്ഷംവീട് കോളനി റോഡ്, വാർഡ് എട്ട് ( 29. 4 ലക്ഷം).
വെൺമണി പഞ്ചായത്ത്
തേവാനക്കടവ്- കുന്നത്ത്കടവ് റോഡ്, വാർഡ് 11 ( 50 ലക്ഷം),
പൂലുപ്പള്ളിൽ പടി - മാമ്പ്രപ്പാടം റോഡ് , വാർഡ് അഞ്ച് (26. 3 ലക്ഷം),
ചേന്താറ്റു പടി ചാങ്ങപ്പാടം റോഡ്, വാർഡ് അഞ്ച് , (17.6 ലക്ഷം).
പൊതുമരാമത്ത് വകുപ്പ് മുഖേനയാണ് പ്രവർത്തികൾ. ഉടൻതന്നെ ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമ്മാണം ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.
- Log in to post comments