ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്
ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ വിവിധ ഡി.പി.എം.എസ്.യു ഓഫീസുകളിലേക്ക് താത്ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ ആര്‍.ബി.എസ്.കെ ആന്റ് അഡോളസന്റ് ഹെല്‍ത്ത് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എസ്.സി നഴ്‌സിംഗാണ് യോഗ്യത. കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. അപേക്ഷകര്‍ക്ക് 2025 ജൂണ്‍ 30 ന് 40 വയസ് കവിയരുത്. 30,000 രൂപയാണ് ശമ്പളം.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 23ന് വൈകീട്ട് അഞ്ച് മണിക്കുള്ളില്‍ ജനന തിയതി, യോഗ്യത, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആരോഗ്യകേരളം വെബ്‌സൈറ്റില്‍ https://forms.gle/m53RHUg28kZhTmKZA എന്ന ലിങ്കില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. നേരിട്ടോ തപാല്‍ മുഖേനയോ അയക്കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0487 2325824.
- Log in to post comments