Skip to main content

*മാനന്തവാടിയിൽ പൊതുമരാമത്ത് പ്രവൃത്തികൾക്ക് 13.5 കോടിയുടെ ഭരണാനുമതി*

*-മാനന്തവാടി കെഎസ്ആർടിസി ഡിപ്പോ യാർഡ് കോൺക്രീറ്റ് പ്രവൃത്തിക്ക് 2 കോടി*

മാനന്തവാടിയിലെ വിവിധ പൊതുമരാമത്ത് പ്രവൃത്തികൾക്കായി 13.5 കോടി രൂപയുടെ ഭരണാനുമതി. ബജറ്റിൽ അനുവദിച്ച വിവിധ റോഡ് നവീകരണ പ്രവൃത്തികൾക്കും മാനന്തവാടി കെഎസ്ആർടിസി ഡിപ്പോ യാർഡ് നിർമാണത്തിനുമാണ് തുക അനുവദിച്ച് ഭരണാനുമതിയായത്.

വള്ളിയൂർക്കാവ് പാലം- കമ്മന-കുരിശിങ്കൽ റോഡ് ടാറിങ്ങിന് രണ്ട് കോടി, മാനന്തവാടി കെഎസ്ആർടിസി ഡിപ്പോ യാർഡ് കോൺക്രീറ്റ് പ്രവൃത്തിക്ക് രണ്ട് കോടി, തരുവണ- പാലിയാണ-കക്കടവ് റോഡ് ടാറിങ്ങിന് മൂന്ന് കോടി, കണ്ണോത്ത്മല-ഇടമന-വരയാൽ റോഡ് ടാറിങ്ങിന് മൂന്ന് കോടി, വെണ്മണി-തിടങ്ങഴി റോഡ് ടാറിങ്ങിന് 1.5 കോടി, അഞ്ചാംപീടിക- പുതുശ്ശേരി- കാഞ്ഞിരങ്ങാട് റോഡ് ടാറിങ്ങിന് രണ്ടു കോടി രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്. പദ്ധതികൾ വേഗത്തിൽ നടപ്പാക്കാൻ പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകി. പ്രവൃത്തികൾ യാഥാർത്ഥ്യമാകുന്നതോടെ മാനന്തവാടിയുടെ വികസന മുന്നേറ്റത്തിന് മാറ്റുകൂടുമെന്നും മന്ത്രി പറഞ്ഞു.

date