Skip to main content

'നിക്ഷയ മിത്ര': സ്പോൺസർഷിപ്പ് നൽകിയ വിവിധ സ്ഥാപനങ്ങളെ അനുമോദിച്ചു

ഭാരത സർക്കാരിന്റെ ക്ഷയരോഗ മുക്തിക്ക് വേണ്ടിയുള്ള ദൗത്യത്തിന്റെ പ്രധാന ഘടകമായ 'നിക്ഷയ്മിത്ര'യുടെ ഭാഗമായി പോഷകാഹാര കിറ്റുകൾ സ്പോൺസർ ചെയ്ത വിവിധ സ്ഥാപനങ്ങളെ 'നിക്ഷയ്മിത്ര' സർട്ടിഫിക്കറ്റ് നൽകി അനുമോദിച്ചു.

ജില്ലാ ട്രെയിനിങ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ ടി ബി ഓഫീസർ ഡോ. ധനുജ വി.എ, വിവിധ സ്ഥാപന പ്രതിനിധികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. എൻ.ജി.ഒ. ഡെയിൽ വ്യൂ, വ്യാപാര വ്യവസായി ഏകോപന സമിതി(കാട്ടാക്കട യൂണിറ്റ്), മുരള്യ, പങ്കജകസ്തൂരി എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധികളാണ് സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങിയത്.

ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ആർദ്ര എസ്.എസ്. ടി ബി ഹെൽത്ത്‌ വിസിറ്റർ അനീഷ്, ട്രീറ്റ്മെന്റ് ഓർഗാനൈസർ അഞ്ജു, ശ്രീരാജ്, പി പി എം കോർഡിനേറ്റർ സ്വപ്ന എന്നിവർ പങ്കെടുത്തു.

date