Post Category
അപേക്ഷ ക്ഷണിച്ചു
വര്‍ക്കല, ചിറയിന്‍കീഴ് താലൂക്ക് പരിധിയിലെ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട യുവതി യുവാക്കള്‍ക്കായി സ്വയം തൊഴിലിന് വായ്പ അനുവദിക്കുന്നതിനായി കേരള പട്ടികജാതി പട്ടികവര്‍ഗ കോര്‍പ്പറേഷന്‍ അപേക്ഷ ക്ഷണിച്ചു.
400,000 രൂപ വരെയാണ് വായ്പ നല്‍കുക. അപേക്ഷകര്‍ 18നും 55നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 3,50,000 രൂപയില്‍ അധികമാവാൻ പാടില്ല. അപേക്ഷകര്‍ കോര്‍പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം. താത്പര്യമുള്ളവര്‍ കോര്‍പ്പറേഷന്റെ കിളിമാനൂര്‍ ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
date
- Log in to post comments