അരീക്കൽ ടൂറിസം സാധ്യത വിലയിരുത്തി ജില്ലാ കളക്ടർ
പാമ്പാക്കുട പഞ്ചായത്തിലെ അരീക്കൽ ടൂറിസ്റ്റ് പ്രദേശത്തെ ടൂറിസത്തിന്റെ കൂടുതൽ സാധ്യതകൾ പരിശോധിക്കുന്നതിനായി ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷിന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു.
അഡ്വഞ്ചർ ടൂറിസം ഉൾപ്പെടെയുള്ള ടൂറിസം വികസനത്തിന്റെ പുതിയ സാധ്യതകൾ പരിശോധിക്കുകയും ആദ്യഘട്ടം എന്ന നിലയിൽ സ്വീപ്പ് ലൈൻ, ഗ്ലാസ് ബ്രിഡ്ജ് ഉൾപ്പെടെയുള്ള പദ്ധതികൾ കൊണ്ടുവരുന്നതിനുള്ള സാധ്യതകൾ പരിശോധിച്ചു.
അനൂപ് ജേക്കബ് എം എൽ എ, തഹസിൽദാർ രഞ്ജിത്ത് ജോസഫ് , ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ജി ശ്രീകുമാർ,ഡി ടി പി സി സെക്രട്ടറി ലിജോ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്മിത എൽദോസ്, ജില്ലാ പഞ്ചായത്ത് മെമ്പർ ആശാ സനൽ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്യാമള പ്രസാദ്, പഞ്ചായത്ത് മെമ്പർമാർ, ബ്ലോക്ക് മെമ്പർമാർ, പഞ്ചായത്ത് സെക്രട്ടറി, ഓണക്കൂർ വില്ലേജ് ഓഫീസർ, പാമ്പാക്കുട അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ , പഞ്ചായത്തിന്റെ എക്സിക്യൂട്ടീവ് എഞ്ചിനീയർ തുടങ്ങിയവരും സന്ദർശനത്തിന്റെ ഭാഗമായി.
- Log in to post comments