Post Category
തിരുവള്ളൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഓപണ്‍ ജിം ഉദ്ഘാടനം ചെയ്തു
തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2024-25ലെ പദ്ധതിയിയിലുള്‍പ്പെടുത്തി തിരുവള്ളൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നിര്‍മിച്ച ഓപണ്‍ ജിം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ലീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം ശ്രീലത അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ നഷീദ, ശ്രീജ പുല്ലരൂല്‍, ശാന്ത വള്ളില്‍, അംഗങ്ങളായ വിശ്വന്‍ മാസ്റ്റര്‍, ഒ എം ബാബു, കെ ടി രാഘവന്‍, മൊയ്തു മാസ്റ്റര്‍, രഞ്ജിനി വെള്ളാച്ചേരി, മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ ജി ചെറിയാന്‍, എച്ച്എംസി അംഗങ്ങളായ കുഞ്ഞിക്കണ്ണന്‍, ബാലകൃഷ്ണന്‍, സുരേന്ദ്രന്‍, ഷഫീക്ക്, കെ കെ മോഹനന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മുജീബ് റഹ്‌മാന്‍ എന്നിവര്‍ സംസാരിച്ചു
date
- Log in to post comments