Post Category
പ്രതിഭകളെ അനുമോദിച്ചു
വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് ്'പ്രതിഭകള്‍ക്ക് ആദരവ്' പരിപാടി സംഘടിപ്പിച്ചു. അഭിനേതാവ് സ്തുതി കൈവേലി ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി സി ഹാജറ അധ്യക്ഷത വഹിച്ചു. സുഭാഷ് ചന്ദ്ര മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് ഡി പ്രജീഷ്, സ്ഥിരം സമിതി അധ്യക്ഷരായ നിഷില കോരപ്പാണ്ടി, പി അബ്ദുറഹ്‌മാന്‍, സെക്രട്ടറി എം കെ സജിത്ത്കുമാര്‍, മുന്‍ പ്രസിഡന്റ് സബിത മണക്കുനി, എഫ് എം മുനീര്‍, ഗോപിനാരായണന്‍, പി പി രാജന്‍, ടി ഹക്കീം, കെ വി തന്‍വീര്‍, കെ രാജന്‍, ബഷീര്‍ നന്തോത്ത്, ജാഫര്‍ ഈനോളി എന്നിവര്‍ സംബന്ധിച്ചു.
date
- Log in to post comments