എന്‍എസ്എസ് വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി
'ഉല്ലാസ്' ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി കാലിക്കറ്റ് സര്‍വകലാശാല ജില്ലാ എന്‍എസ്എസും ജില്ലാ സാക്ഷരതാ മിഷനും ചേര്‍ന്ന് നടത്തുന്ന സര്‍വേയുടെ ഭാഗമായി മേഖലാതല പരിശീലനം സംഘടിപ്പിച്ചു. ചേളന്നൂര്‍ എസ്എന്‍ജി കോളേജില്‍ നടന്ന പരിശീലനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷീര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. എസ് പി കുമാര്‍ അധ്യക്ഷത വഹിച്ചു.
കാലിക്കറ്റ് സര്‍വകലാശാല ജില്ലാ എന്‍എസ്എസ് കോഓഡിനേറ്റര്‍ ഫസീല്‍ അഹമ്മദ്, സാക്ഷരതാ മിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ പി വി ശാസ്തപ്രസാദ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. എസ് കെ ജ്യോതിലക്ഷ്മി, അരുണിമ, പഞ്ചായത്ത് സാക്ഷരതാ സമിതി കണ്‍വീനര്‍ ശശികുമാര്‍ ചേളന്നൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ചേളന്നൂര്‍ എസ്എന്‍ജി കോളേജ്, ചെറുവറ്റ എംഒസിഎഎസ് കോളേജ് എന്നിവയിലെ എന്‍എസ്എസ് യൂണിറ്റുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്തു. അടിസ്ഥാന സാക്ഷരത മുതല്‍ ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്‌സില്‍ വരെ പഠിക്കാന്‍ താല്‍പര്യമുള്ളവരുടെ വിവരങ്ങള്‍ സര്‍വേയില്‍ ഉള്‍പ്പെടുത്തും. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ടില്ലാത്ത ഡിജിറ്റല്‍ നിരക്ഷരരെ കണ്ടെത്തി ഓണ്‍ലൈന്‍ വഴി ഡിജിറ്റല്‍ സാക്ഷരത നല്‍കാനും ഉല്ലാസ് പദ്ധതി ലക്ഷ്യമിടുന്നുണ്ട്.
- Log in to post comments