Skip to main content

ഓണം വാരാഘോഷം: സെപ്തംബർ 3 മുതൽ 9 വരെ

ഈ വർഷത്തെ ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു. 30 ലധികം വേദികളിലായി സംഘടിപ്പിക്കുന്ന മേളയ്ക്ക് സെപ്തംബർ 3ന് തുടക്കമാകും. ഓണം വാരാഘോഷം സെപ്റ്റംബർ 9ന് ഘോഷയാത്രയോടെ സമാപിക്കും.

മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ വർഷത്തെ ഘോഷയാത്രയ്ക്ക് സർക്കാരിന്റെ വികസന നേട്ടങ്ങൾ അവതരിപ്പിക്കുന്ന ഫ്ളോട്ടുകൾ അണിനിരക്കും. മേളയുടെ സുഗമമായ നടത്തിപ്പിനായി മന്ത്രിമാരും മുൻമന്ത്രിമാരും അദ്ധ്യക്ഷന്മാരായി സബ് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. സബ് കമ്മിറ്റികളുടെ ആദ്യയോഗം ജൂലായ് 28ന് നടക്കും. വേദികൾ ജൂലായ് 31ന് മുമ്പ് തീരുമാനിക്കും. കലാപരിപാടികളുടെ അപേക്ഷകൾ ജൂലായ് 21 മുതൽ 31 വരെയാകും സ്വീകരിക്കുക.

പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date