Skip to main content

രണ്ടാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

എൽബിഎസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയിൽ മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (റഗുലര്‍) 2025-26 കോഴ്‌സിലേക്ക് അപേക്ഷ സമര്‍പ്പിച്ചവരുടെ രണ്ടാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ ടോക്കണ്‍ ഫീസ് അടച്ചതിനുശേഷം ലഭിക്കുന്ന മെമ്മോ സഹിതം അലോട്ട്‌മെന്റ് ലഭിച്ച കോളേജുകളില്‍ ഹാജരായി പ്രവേശനം നേടേണ്ടതാണ്.

ജൂലൈ 21 മുതല്‍ 23 വരെയുള്ള ദിവസങ്ങളില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. ടോക്കണ്‍ ഫീസ് അടയ്ക്കാത്തവരുടെ അലോട്ട്‌മെന്റ് നഷ്ടപ്പെടും. വിവരങ്ങള്‍ വെബ്‌സൈറ്റിലും വിദ്യാര്‍ത്ഥികളുടെ ലോഗിനിലും ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2324396, 0471 2560361, 0471 2560327.

date