സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ്
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ തിരുവനന്തപുരം സിറ്റിംഗ് കമ്മീഷന്‍ ആസ്ഥാനത്തെ കോര്‍ട്ട് ഹാളില്‍ നടന്നു. ചെയര്‍മാന്‍ എ.എ റഷീദ് ഹര്‍ജികള്‍ പരിഗണിച്ചു.
സര്‍ക്കാര്‍ ആശുപത്രികളില്‍ അസിസ്റ്റന്റ് ദന്തല്‍ സര്‍ജന്‍മാരെ നിയമിക്കുന്നതിനായുള്ള ദന്ത ഡോക്ടര്‍മാരുടെ തസ്തികകള്‍ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തി തിരുമല സ്വദേശിനി സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍, ആരോഗ്യ വകുപ്പ് സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ സെക്രട്ടറി എന്നിവരോട് റിപ്പോര്‍ട്ട് തേടിയിരുന്നു.
130 അസിസ്റ്റന്റ് ദന്തല്‍ സര്‍ജന്‍മാരുടെ തസ്തിക സൃഷ്ടിക്കുന്നതിനുള്ള പ്രൊപ്പോസല്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ റിപ്പോര്‍ട്ട് നൽകി. റിപ്പോർട്ട് പരിഗണിച്ച കമ്മീഷന്‍ പത്ത് ദിവസത്തിനുള്ളില്‍ പ്രൊപ്പോസല്‍ സംബന്ധിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ട് ഹാജരാക്കുവാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട് പള്ളിപ്പുറം മുഴുത്തിരിയാവട്ടത്ത് നടപ്പാലം അനുവദിക്കണമെന്ന് മസ്ജിദുള്‍ ഇജാബ സെക്രട്ടറി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച കമ്മീഷന്‍, ദേശീയപാത നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും പണിപൂര്‍ത്തിയാകുന്ന മുറയ്ക്ക് സ്ഥലത്ത് നടപ്പാലം ആവശ്യമെങ്കില്‍ അത് നിര്‍മ്മിച്ചു നല്‍കുന്നതാണെന്നുള്ള ദേശീയപാത അതോറിട്ടിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ അവസാനിപ്പിച്ചു.
അയല്‍വാസി വഴി കയ്യേറുന്നത് കാരണം സഞ്ചരിക്കാന്‍ സാധിക്കുന്നില്ലെന്ന കിഴുവിലം സ്വദേശിയുടെ പരാതിയില്‍ കമ്മീഷന്‍ ഇരുകക്ഷികളെയും നേരില്‍കേട്ട് പ്രശ്നം പരിഹരിക്കുവാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
- Log in to post comments