Skip to main content

ഓണം വാരാഘോഷം: കലാകാരന്മാര്‍ക്ക് അപേക്ഷിക്കാം

ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 3 മുതല്‍ 9 വരെ സംഘടിപ്പിക്കുന്ന സംസ്ഥാനതല ഓണാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ വേദികളിലായി നടക്കുന്ന കലാപരിപാടികളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കലാകാരന്മാര്‍/ കലാ സംഘടനകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.

അപേക്ഷകള്‍ ജൂലൈ 31 വൈകീട്ട് 5ന് മുമ്പ് ജനറല്‍ കണ്‍വീനര്‍, ഓണാഘോഷം-2025, വിനോദസഞ്ചാര വകുപ്പ് ആസ്ഥാന കാര്യാലയം, പാര്‍ക്ക് വ്യൂ, തിരുവനന്തപുരം-695 033 എന്ന വിലാസത്തില്‍ അയയ്ക്കുക. ഫോണ്‍: 0471-2560426

date