നെടുങ്കണ്ടം പോളിടെക്‌നിക്കില്‍ ഫിസിക്കൽ എഡ്യുക്കേഷൻ ഇൻസ്ട്രക്ടർ, ട്രേഡ്സ്മാൻ നിയമനം
നെടുങ്കണ്ടം സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ തസ്തികകയിലേക്കും ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ട്രേഡ്സ്മാൻ തസ്തികയിലേക്കും ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ജൂലൈ 23 ന് രാവിലെ 10 മണിക്ക് എഴുത്തു പരീക്ഷയും അഭിമുഖവും നടത്തപ്പെടുന്നു. ഫിസിക്കല്‍ എഡ്യുക്കേഷനില്‍ ബിരുദമാണ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ക്കുള്ള യോഗ്യത· ബന്ധപ്പെട്ട വിഷയത്തില്‍ ടി എച്ച് എല്‍ സി, ഐ ടി ഐ, കെ ജി സി ഇ, വി എച്ച് എസ് ഇ അഥവാ ഡിപ്ലോമ എന്നിയാണ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ട്രേഡ്മാന്‍ ട്രേഡ്‌സ്മാന്‍ തസ്തികയിലേക്കുളള യോഗ്യത. ഉദ്യോഗാര്‍ഥികൾ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയുമായി പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 04868-234082.
- Log in to post comments