Post Category
പിയര്‍ എഡ്യൂക്കേറ്റർ നിയമനം
ഇടുക്കി ഗവ. മെഡിക്കല്‍ കോളേജിൽ പിയര്‍ എഡ്യൂക്കേറ്റര്‍/സപ്പോര്‍ട്ടര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ജൂലൈ 31ന് രാവിലെ 11 നാണ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ. പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസവും ഹെപ്പറ്റൈറ്റിസ് ബി അല്ലെങ്കില്‍ ഹെപ്പറ്റൈറ്റിസ് സി രോഗമുള്ളവരോ രോഗമുക്തരായവരോ ആയിരിക്കണം പിയര്‍ എഡ്യൂക്കേറ്റര്‍/സപ്പോര്‍ട്ടര്‍. കൂടാതെ പ്രാദേശിക ഭാഷയില്‍ അറിവും ഇംഗ്ലീഷില്‍ പരിജ്ഞാനവും ഉണ്ടായിരിക്കണം. കമ്പ്യൂട്ടര്‍ ഡാറ്റാ എന്‍ട്രി പരിജ്ഞാനം അഭികാമ്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 299574.
date
- Log in to post comments