ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്
നശാമുക്ത് ഭാരത് അഭിയാന്‍ ക്യാമ്പയിനിന്റെ ഭാഗമായി നാറാത്ത് ഗ്രാമപഞ്ചായത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രമേശന്‍ ഉദ്ഘാടനം ചെയ്തു. എല്ലാ വിഭാഗം ജനങ്ങളെയും കൂട്ടിയോജിപ്പിച്ചുകൊണ്ട് ലഹരിക്കെതിരെ പോരാട്ടം നടത്തുന്നതിന്റെ ഭാഗമായി യുവാക്കളെയും വിദ്യാര്‍ഥികളെയും പഠനത്തിലേക്കും കളിക്കളങ്ങളിലേക്കും സാംസ്‌കാരിക രംഗത്തേക്കും തിരിച്ചെത്തിക്കാനാണ് ക്യാമ്പയിന്‍ ലക്ഷ്യമിടുന്നത്. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി ഗിരിജ അധ്യക്ഷയായി. ചെറുകുന്ന് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി വിമെന്‍ ഫെസിലിറ്റേറ്റര്‍ വി സുകന്യ ക്ലാസെടുത്തു. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.എന്‍ മുസ്തഫ, നാറാത്ത് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ എം ശില്‍പ, സി ഡി എസ് ചെയര്‍പേഴ്സണ്‍ കെ ഷീജ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments