Skip to main content
ചെറുകുന്ന് ഗ്രാമ പഞ്ചായത്തിൽ നടന്ന പൊതുഇട ജനകീയ ശുചീകരണ പരിപാടി

ചെറുകുന്ന് ഗ്രാമപഞ്ചായത്ത് പൊതുഇടം ശുചീകരിച്ചു 

ചെറുകുന്ന് ഗ്രാമപഞ്ചായത്തില്‍ നടന്ന പൊതുഇടശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി നിഷ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് പി.വി സജീവന്‍ അധ്യക്ഷനായി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ അനിത ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.എച്ച് പ്രദീപ് കുമാര്‍, വാര്‍ഡ് അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.വി രാജീവന്‍, അസിസ്റ്റന്റ് സെക്രട്ടറി ദിലീപ് പുത്തലത്ത്, ഹരിത കര്‍മസേനാംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി.

date