Skip to main content
..

മിഥുന് ആദരാഞ്ജലി അര്‍പ്പിച്ച് എന്‍.സി.സി

തേവലക്കര ബോയ്സ് ഹൈസ്‌കൂളില്‍ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മരണപ്പെട്ട എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന് എന്‍.സി.സി കൊല്ലം ഗ്രൂപ് ആദരാഞ്ജലി അര്‍പ്പിച്ചു. എന്‍.സി.സി.യില്‍ ചേരുന്നതിനുള്ള തിരഞ്ഞെടുപ്പ് നടപടികള്‍ മിഥുന്‍ പൂര്‍ത്തിയാക്കിയിരുന്നു.  ഗ്രൂപ്പ് ഹെഡ്ക്വാര്‍ട്ടേഴ്സ് ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജി. സുരേഷിന്റെ നിര്‍ദ്ദേശപ്രകാരം ഏഴ് കേരള ബറ്റാലിയന്‍ എന്‍.സി.സി.യുടെ കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ രമേഷ് സിംഗും സഹപ്രവര്‍ത്തകരും പുഷ്പാര്‍ച്ചന നടത്തി.
 
 
 

date