Skip to main content

 ഇ-ഗ്രാന്റ്‌സ്  ആനുകൂല്യങ്ങള്‍ക്ക് ബയോമെട്രിക് വെരിഫിക്കേഷന്‍  നടത്തണം.  

 
 

പ്രീമെട്രിക് തലത്തില്‍ ഒമ്പത്, 10 ക്ലാസുകളിലും വിവിധ പോസ്റ്റ് മെട്രിക് കോഴ്സുകള്‍ക്കും പഠിക്കുന്ന പട്ടികവര്‍ഗ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍  ധനസഹായം ലഭിക്കുന്നതിന്  scholarships.gov.in ല്‍ രജിസ്റ്റര്‍ ചെയ്ത്   ലഭിക്കുന്ന ഒ.ടി.ആര്‍ നമ്പര്‍ ഇ-ഗ്രാന്റ്‌സ് സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്ത് ബയോമെട്രിക് വെരിഫിക്കേഷന്‍ നടത്തണമെന്ന് ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ അറിയിച്ചു.  കുടുംബ വാര്‍ഷിക വരുമാനം 2.50 ലക്ഷം രൂപയില്‍ താഴെ ആയിരിക്കണം.
വിദ്യാര്‍ഥികള്‍ക്ക് സ്വന്തമായോ, അക്ഷയകേന്ദ്രങ്ങള്‍, പഠനം നടത്തുന്ന സ്ഥാപനം മുഖേനയോ രജിസ്റ്റര്‍ ചെയ്യാം. ആധാര്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ രജിസ്‌ട്രേഷന്‍ സമയത്ത് കരുതണം.   ഫോണ്‍. 0475 2222353.
 

date